Thursday, April 3, 2025

ഹേമകമ്മിറ്റിയ്ക്ക് മുന്നിൽ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും മൊഴി നൽകിയിരുന്നു

Must read

- Advertisement -

ജസ്റ്റിസ് ഹേമകമ്മിറ്റിക്ക് മുമ്പാകെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മൊഴി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇരുവരില്‍ നിന്നും കമ്മിറ്റി മൊഴിയായി രേഖപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് പുറമേ ‘അമ്മ’ ഭാരവാഹികളായിരുന്ന ഇടവേള ബാബു, ബാബുരാജ്, എം. മുകേഷ് എന്നിവരും കുഞ്ചാക്കോ ബോബനും കമ്മിറ്റിക്കു മുമ്പില്‍ എത്തിയെന്നാണ് വിവരം. ഇവരില്‍ നിന്നും വിശദ മൊഴി എടുക്കുകയും ചെയ്തു.

അതേസമയം ഹേമ്മകമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ താരസംഘടന അമ്മയുടെ പ്രതികരണം ചര്‍ച്ചകള്‍ക്ക് ശേഷം കരുതലോടെ മാത്രമെ ഉണ്ടാകൂ. അമ്മയുടെ താരങ്ങളെല്ലാം തന്നെ അമ്മ-മഴവില്‍ താരനിശയ്ക്കായി ഒരുമിച്ചുണ്ടായിരുന്നു. അങ്കമാലി അഡ്ലെക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച താരഷോയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കുമെന്നും അമ്മ സംഘടന അറിയിച്ചിരുന്നു.

See also  `സമരം ചെയ്യാനായി ഡ്രൈവിങ് സ്കൂളുകാരെ ഇളക്കി വിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും' ; മന്ത്രി ഗണേഷ് കുമാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article