പേജർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ വോക്കി ടോക്കികൾ ; പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 20 പേർ, വിറങ്ങലിച്ച് ലെബനൻ

Written by Taniniram

Published on:

ജറുസലം: ലെബനനില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. 450 പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതോടെ മേഖലിയല്‍ വീണ്ടും യുദ്ധമുണ്ടാകുമെന്ന ആശങ്ക ശക്തമായി. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍.രക്ഷാസമിതി നാളെ യോഗം ചേരും.

ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

പേജര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ബെയ്‌റൂട്ടിലും തെക്കന്‍ ലെബനനിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച സംഭവത്തോടെ ആശങ്ക ഇരട്ടിയാണ്. ആക്രമണത്തിന് പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രാേയല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെ നടന്ന സ്ഫോടനത്തില്‍ വാക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

See also  കീഴടങ്ങാൻ പാർട്ടി നിർദ്ദേശമോ? പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം; തീരുമാനം ഉടൻ

Related News

Related News

Leave a Comment