ദേശീയ വനിതാ കമ്മീഷന്‍ അംഗത്വം ഖുശ്ബു സുന്ദര്‍ രാജിവച്ചു. എന്നാല്‍ ബിജെപിയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും ഖുശ്ബു അറിയിച്ചു. വനിത കമ്മീഷനില്‍ ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. നേതൃത്വം പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, വനിത കമ്മീഷനില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്നും ഖുശ്ബു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പദ്മജ വേണുഗോപാലിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗത്വത്തിലേക്ക് പരിഗണിക്കുന്നതായി തനിനിറം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധ്യക്ഷ പദവിയാണ് പത്മജ ആഗ്രഹിക്കുന്നതെങ്കിലും ജ്യുഡീഷ്യല്‍ പദവിയായതിനാല്‍ ലഭിക്കാനിടയില്ല. ചര്‍ച്ചയ്ക്കായി പത്മജയെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.