ലെബനനിലേക്ക് ഇസ്രായേലിന്റെ അതിശക്ത ആക്രമണം; 24 കുട്ടികൾ അടക്കം 492 പേർ ; കൊല്ലപ്പെട്ടു; ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ

Written by Taniniram

Published on:

ബെയ്‌റൂട്ട്: പേജര്‍-വോക്കിടോക്കി ആക്രമണത്തിന് ശേഷം ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന അതിശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണം. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശവാദം. അതസമയം കുഞ്ഞുങ്ങള്‍ അടക്കം നിരവധി പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.

ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തെക്കന്‍ ലെബനനിലെയും ലെബനന്‍ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ലോകശക്തികള്‍ അഭ്യര്‍ഥിച്ചു.

Related News

Related News

Leave a Comment