ഇന്ത്യയിൽ ഐഫോൺ 16 ന്റെ വിൽപ്പന ആരംഭിച്ചു. ഫോൺ വാങ്ങാനായി മുംബൈയിലെയും ഡൽഹിയിലെയും സ്റ്റോറുകൾക്ക് പുറത്ത് നീണ്ട ക്യൂ.|iPhone16

Written by Taniniram

Published on:

വമ്പന്‍ ടെക് കമ്പനിയായ ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസിന്റെ വില്‍പ്പന ഇന്ന് മുതല്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇവന്റായ ‘ഇറ്റ്സ് ഗ്ലോടൈം’ സെപ്റ്റംബര്‍ 9 ന് കമ്പനി AI സവിശേഷതകളുള്ള ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. മുംെൈബയിലും ഡല്‍ഹിയിലും ഫോണ്‍ വാങ്ങാനായി നീണ്ട ക്യൂ രാവിലെ മുതല്‍ കാണപ്പെട്ടു. അതിരാവിലെ തന്നെ പലരും ഫോണ്‍ വാങ്ങാനായി എത്തിയിരുന്നു.

ഐഫോണ്‍ 16 സീരീസില്‍ നാല് പുതിയ ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പഴയ ഐഫോണിനെക്കാള്‍ കുറഞ്ഞ വിലയില്‍ പുതിയ ഐഫോണ്‍ പുറത്തിറക്കുന്നത്.


iPhone 16, iPhone 16 Plus എന്നിവയുടെ ഇന്ത്യയുടെ വില

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവ അള്‍ട്രാമറൈന്‍, ടീല്‍, പിങ്ക്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളര്‍ വേരിയന്റുകളില്‍ അവതരിപ്പിച്ചു. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുണ്ട്. ഐഫോണ്‍ 16ന്റെ പ്രാരംഭ വില 79,900 രൂപയും ഐഫോണ്‍ 16 പ്ലസിന്റെ പ്രാരംഭ വില 89,900 രൂപയുമാണ്.

അതേസമയം ഐഫോണ്‍ 16 പ്രോയുടെ (128 ജിബി) പ്രാരംഭ വില 1,19,900 രൂപയാണ്. ഐഫോണ്‍ 16 പ്രോ മാക്സിന്റെ (256 ജിബി) പ്രാരംഭ വില 1,44,900 രൂപയാണ്. ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കില്‍, ഐഫോണ്‍ 16ല്‍ 6.1 ഇഞ്ച് ഡിസ്പ്ലേയും ഐഫോണ്‍ 16 പ്ലസില്‍ 6.7 ഇഞ്ച് ഡിസ്പ്ലേയും ലഭിക്കും. സ്‌ക്രീന്‍ തെളിച്ചം 2000 നിറ്റ് ആണ്. ഇതില്‍ നിങ്ങള്‍ക്ക് ഒരു ക്യാമറ ക്യാപ്ചര്‍ ബട്ടണ്‍ ഉണ്ട്, അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറ്റ ക്ലിക്കില്‍ ക്യാമറ ആക്സസ് ചെയ്യാന്‍ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാനും കഴിയും.

ഐഫോണ്‍ 16 സീരീസിലാണ് എ18 ചിപ്സെറ്റ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകളോട് മാത്രമല്ല, നിരവധി ഡെസ്‌ക്ടോപ്പുകളോടും മത്സരിക്കാന്‍ ഈ പ്രോസസറിന് കഴിയുമെന്ന് കമ്പനി അറിയിച്ചു.

Related News

Related News

Leave a Comment