ഇനിമുതൽ മാസത്തിൽ രണ്ട് തവണ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേയുടെ ഉറപ്പ്, ഇതുവരെ കഴുകിയിരുന്നത് മാസത്തിൽ ഒരുതവണ,ഞെട്ടൽ മാറാതെ യാത്രക്കാർ

Written by Taniniram

Published on:

റെയില്‍വെയുടെ പുതിയ അറിയിപ്പ് കേട്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ് യാത്രക്കാര്‍. എസി കോച്ചുകളില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളിപ്പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച വ്യാപകമായ പരാതികള്‍ തുടരുന്നതിനിടെ, വിഷയത്തില്‍ നടപടിയുമായി നോര്‍ത്തേണ്‍ റെയില്‍വേ. 15 ദിവസത്തിലൊരിക്കല്‍ പുതപ്പുകള്‍ കഴുകുകയും ചൂടുള്ള നാഫ്തലിന്‍ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളിലും യുവി റോബോട്ടിക് സാനിറ്റൈസേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും ഓരോ ട്രിപ്പ് കഴിയുമ്പോഴും ഇതുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി. അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോ?ഗിച്ചാണ് യുവി റോബോട്ടിക് സാനിറ്റൈസേഷനിലൂടെ അണുനശീകരണം നടത്തുന്നത്.

ഓരോ ഉപയോഗത്തിനുശേഷവും യന്ത്രവല്‍കൃത അലക്കുശാലകളില്‍ തുണികള്‍ കഴുകുമെന്നും വൈറ്റോ മീറ്റര്‍ പരിശോധനയില്‍ വിജയിച്ചശേഷമേ ഇവ വീണ്ടും ഉപയോ?ഗിക്കൂവെന്നും നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ഹിമാന്‍ഷു ശേഖര്‍ പറഞ്ഞു. 2010-ന് മുന്‍പ് 2-3 മാസത്തില്‍ ഒരിക്കലായിരുന്നു പുതപ്പുകള്‍ കഴുകിയിരുന്നത്. പിന്നീടിത് ഒരുമാസമായി ചുരുക്കി. ഇപ്പോഴിത് 15 ദിവസം ആക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം ആറ് ലക്ഷത്തിലധികം പുതപ്പുകളാണ് നല്‍കുന്നത്. വടക്കന്‍ റെയില്‍വേ സോണില്‍ പ്രതിദിനം ഒരുലക്ഷത്തിലേറെ പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നു.

See also  കേരള യൂത്ത് കോൺഗ്രസിന് അഭിനന്ദനം അർപ്പിച്ച് രാഹുൽ ഗാന്ധി

Related News

Related News

Leave a Comment