- Advertisement -
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ റഡാറില്‍ പൃഥ്വിരാജും. മൂന്ന് സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തതതേടിയാണ് ആദായനികുതി വകുപ്പ് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിലാണ് വ്യക്തത നേടിയത്.
ഈ ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനേതാവ് എന്ന നിലയില്‍ പ്രതിഫലം കൈപ്പറ്റിയിരുന്നില്ല. എന്നാല്‍ സഹനിര്‍മ്മാതാവെന്ന നിലയില്‍ പ്രൊഡക്ഷന്‍ കമ്പനി 40 കോടിയിലധികം രൂപ വാങ്ങിച്ചൂവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് എന്നത് ശ്രദ്ധേയമണ്.
നേരത്തെ എമ്പുരാന്റെ സഹനിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഗോകുലം ഗ്രൂപ്പ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയഡ് നടത്തിയിരുന്നു.