- Advertisement -
കൊച്ചി: ക്ഷേത്രങ്ങള്‍ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്നും ഭക്തര്‍ക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശക്ഷേത്രത്തില്‍ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോന്‍, ഗംഗാ വിജയന്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ സിനിമാ ചിത്രീകരണം തടയണമെന്നതടക്കമുള്ള ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ഇതില്‍ സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി.