- Advertisement -
തിരുവനന്തപുരം: സ്വര്‍ണാഭര പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 1640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 70,040 രൂപയാണ്.
ഇന്നലെയും ഇന്നുമായി 1720 രൂപയാണ് പവന് കുറഞ്ഞത്. സ്വര്‍ണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7185 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.