ആലപ്പുഴ: മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരനെ പൂര്‍ണമായി ഒഴിവാക്കി ഏരിയാ സമ്മേളനം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നടക്കുന്ന സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് പൂര്‍ണമായി ഒഴിവാക്കിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല.
സമ്മേളന ദിവസങ്ങളില്‍ ജി സുധാകരന്‍ വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരന്.
ജി. സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനം; പൊതുസമ്മേളനത്തിലും മുൻ മന്ത്രിക്ക് ക്ഷണമില്ല
Written by Taniniram
Published on: