ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ്‌ ഫെഫ്ക; ലൈം​ഗികാതിക്രമ പരാമർശമുള്ള എല്ലാവരുടേയും പേര് പുറത്തുവരണം

Written by Taniniram

Updated on:

താര സംഘടന അമ്മയിലെ കൂട്ടിരാജിക്ക് പിന്നാലെ ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് ഫെഫ്ക. റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമ പരാമര്‍ശമുള്ള എല്ലാവരുടേയും പേര് പുറത്തുവരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക). കുറ്റം തെളിയിക്കപ്പെട്ടാല്‍ വലിപ്പ ചെറുപ്പമില്ലാതെ ഫെഫ്ക അംഗങ്ങള്‍ക്കെതിരെ അച്ചടക്ക് നടപടി സ്വീകരിക്കും. ഇതര സംഘടനകളിലെ ഉള്‍പ്പെടെയുള്ള അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ വനിത അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും ഫെഫ്ക അറിയിച്ചു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നു.അമ്മ എക്‌സിക്യൂട്ടൂവ് രാജി വച്ചത് വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും ഫെഫ്ക പ്രസ്താവനയില്‍ അറിയിച്ചു.

സ്ത്രീകളുടെ കോര്‍ കമ്മിറ്റി തയാറാക്കുന്ന മാര്‍ഗരേഖ സംഘടനകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്നു തയാറാക്കുന്ന വിശകലന റിപ്പോര്‍ട്ട് സര്‍ക്കാരിനും പൊതുസമൂഹത്തിനും ലഭ്യമാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. സ്ത്രീസുരക്ഷ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന ഗുരുതര പ്രശ്‌നങ്ങളെ അന്തിമമായി പരിഹരിക്കാന്‍ ആവശ്യമായ കര്‍മപരിപാടി പുറത്തിറക്കുമെന്നും ഫെഫ്ക അറിയിച്ചു.

Related News

Related News

Leave a Comment