കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി..കാരണമെന്ത് ?

Written by Taniniram

Updated on:

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. പുതുതായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. പകരം ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന സന്ദേശമാത്രമാണുളളത്. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിനെ പ്രതിപക്ഷപാര്‍ട്ടികള്‍ ആദ്യമേ തന്നെ എതിര്‍ത്തിരുന്നു.

ലോക്‌സഭാ ഇലക്ഷന്‍ നടക്കുന്നതിനാല്‍ ഇലക്ഷന്‍ നിര്‍ദ്ദേശമനുസരിച്ച് കോഡ് ഓഫ് കോണ്‍ടാക്ട് അനുസരിച്ചാണ് ചിത്രം മാറ്റിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിത്രം മാറ്റിയതില്‍ മറ്റൊരു വാദമാണ് സോഷ്യല്‍ മീഡയില്‍ പ്രചരിക്കുന്നത്. യു.കെ.കോടതിയില്‍ വാക്‌സിന്‍ കമ്പനിയായ കോവിഷീല്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ അപൂര്‍വ്വപാര്‍ശ്വഫലങ്ങള്‍ വാക്‌സിന്‍ കുത്തിവച്ചവര്‍ക്ക് ഉണ്ടാകുമെന്നായിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ മോദിയുടെ ചിത്രം പിന്‍വലിച്ചതെന്നാണ് പലരും സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ടിരിക്കുന്നത്.

Related News

Related News

Leave a Comment