കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാതിൽ പെട്രോൾ ഒഴിച്ച് തീയിട്ടു, ജനൽ അടിച്ചു തകർത്തു

Written by Taniniram

Updated on:

കണ്ണൂർ: പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. 

പ്രിയദർശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. ഇന്ന് രാവിലെയാണ് ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

See also  രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ലോക്‌സഭ എംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍

Leave a Comment