കേരളത്തിൽ പ്രചാരകനെ പിൻവലിച്ചു; മോദിക്ക് നേരെ വിമർശനം;ആർ.എസ്.എസിനെ അനുനയിപ്പിക്കാൻ ബിജെപി ; കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനി ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാം

Written by Taniniram

Published on:

ന്യൂഡല്‍ഹി: ആര്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം. ആര്‍.എസ്.എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അനുനയത്തിന്റെ ഭാഗമായി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ആര്‍ എസ് എസും ബിജെപിക്കും ഇടയിലെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ ബിജെപിയിലേക്ക് നിയോഗിച്ച സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സുഭാഷിനെ ആര്‍ എസ് എസ് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആര്‍ എസ് എസിനെ പ്രീണിപ്പിക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നത്.

58വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. പാര്‍ലമെന്റില്‍ 1966-ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

See also  നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

Related News

Related News

Leave a Comment