Friday, April 4, 2025

5 കോടി രൂപ നഷ്ടപരിഹാരം നൽകണം : മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച്‌ നടി ശീതൾ തമ്പി

Must read

- Advertisement -

5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നടി ശീതള്‍ തമ്പി (Seethal Thampi). ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടെജ് സിനിമയില്‍ ശീതള്‍ അഭിനയിച്ചിരുന്നു. ഫുട്ടെജിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യര്‍ 5 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

ഫൂട്ടേജ് സിനിമയുടെ നിര്‍മ്മാതാക്കളായ മഞ്ജുവാര്യര്‍ക്കും മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിമ്മിനി വനമേഖലയിലെ ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് (Seethal Thampi) പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസിന് ആധാരമായി പറയുന്നത്.

പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് തനിക്കുളളതെന്നും ഉചിതമായ നഷ്ടപരിഹാരം വേണമെന്നുമാണ് നടിയുടെ ആവശ്യം.

See also  മഞ്ജുവിന്റെ മൂന്നാം തമിഴ് ചിത്രം ഉടൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article