ലോറി ഉടമ മനാഫിനെതിരെയുളള കളളക്കേസ് പോലീസ് ഒഴിവാക്കിയേക്കും, അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിന്റെ പേരുണ്ടായിരുന്നില്ല.

Written by Taniniram

Published on:

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുളള സൈബര്‍ ആക്രമണത്തില്‍ അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ കേസില്‍നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാ ല്‍ ഇദ്ദേഹത്തിനെതിരെ അര്‍ജുന്റെ കുടുംബം മൊഴി നല്‍കിയിരുന്നില്ല. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സര്‍ക്കാര്‍തലത്തിലും എതിര്‍പ്പുണ്ടായതോടെയാണ് പോലീസിന്റെ പിന്‍മാറ്റം.

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ മനാഫിന്റെ പേരുണ്ടായിരുന്നില്ല. മനാഫിന്റെ യൂട്യൂബ് ചാനലിലെ കമന്റ് സെക്ഷനില്‍ കുടുംബത്തിനെതിരെ നടക്കുന്ന അപകീര്‍ത്തി പരാമര്‍ശങ്ങളും വ്യാജ പ്രചാരണങ്ങളും അധിക്ഷേപവുമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, പരാതിയില്‍ മനാഫിനെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കേസില്‍ ആരോപിച്ചിരുന്നു.

See also  അർജുന്റെ സഹോദരിയുടെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു

Related News

Related News

Leave a Comment