Sunday, June 8, 2025

നടിയുടെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ കേസ് ; ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത് കന്റോൺമെന്റ് പൊലീസ്

Must read

- Advertisement -

നടന്‍ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റിലെ ശുചിമുറിക്ക് സമീപത്തു വച്ച് കടന്നു പിടിച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. ഐപിസി 354, 354A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
 ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണു പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. പരാതികളും മൊഴികളും ഔദ്യോഗികമായി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം സജീവമായതോടെ സിനിമാ പീഡന വെളിപ്പെടുത്തലുകളില്‍ നടന്മാര്‍ക്കെതിരായ കുരുക്കു മുറുകുകയാണ്.

See also  `പൃഥ്വിരാജിനെതിരെ പറഞ്ഞില്ലല്ലോ, ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാവട്ടെ'; വീണ്ടും വെല്ലുവിളിച്ച് നടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article