സംസ്ഥാനത്ത് 49 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 23 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. 19 ഇടങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും നാല് ഇടങ്ങളില്‍ യു.ഡി.എഫ് സ്വതന്ത്രരുമാണ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിലൂടെ കൊല്ലം ജില്ലയിലെ തൊടിയൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളുടെ ഭരണവും യു.ഡി.എഫ് പിടിച്ചെടുത്തു. 18 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 5 സീറ്റുകളാണ് അധികമായി നേടിയത്. യുഡിഎഫിന് അഞ്ച് സീറ്റ് കൂടിയപ്പോള്‍ ഇടതിനും ബി.ജെ.പി ക്കും ഓരോ സിറ്റ് കുറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാപഞ്ചായത്ത് ഡിവിഷനായ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് എല്‍ഡിഎഫ് പിടിച്ചെടുത്തു. 1143 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി വെള്ളനാട് ശശി വിജയിച്ചത്. ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും രണ്ട് സീറ്റ് യുഡിഎഫും നേടി. 6 മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ മൂന്ന് എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍. രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്.
തൃശൂരില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരുടത്ത് ബിജെപിയും ജയിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുംകടവ് ഡിവിഷനും മുള്ളൂര്‍ക്കര പഞ്ചായത്തിലെ (വണ്ടിപറമ്പ്) 11-ാം വാര്‍ഡിലുമാണ് എല്‍ഡിഎഫ് ജയിച്ചത്. പാവറട്ടി പഞ്ചായത്ത് (കാളാനി) ഒന്നാം വാര്‍ഡ് യുഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.