കണ്ണിൽ മുളക് പൊടി വിതറി എടിഎം കവർച്ചകേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരനും സുഹൃത്തും തന്നെ പ്രതി

Written by Taniniram

Published on:

കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്. കേസില്‍ പരാതിക്കാരനും സുഹൃത്തും അറസ്റ്റില്‍. കണ്ണില്‍ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവര്‍ന്നത് പ്രതികള്‍ നടത്തിയ നാടകമെന്ന് കൊയിലാണ്ടി പൊലീസ്. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്.

72,40,000 നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. എ ടി എം കൗണ്ടറുകളില്‍ പണം നിറക്കാന്‍ പോകുന്നതിനിടെ അരിക്കുളം കുരുടിമുക്കില്‍ വച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവര്‍ന്നതായാണ് പരാതി. സുഹൈലിനെ കാറില്‍ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് ദേശീയ പാതയില്‍ കാട്ടില പീടികയില്‍ കണ്ടെത്തിയത്.

ആദ്യം നഷ്ടമായത് 25 ലക്ഷം രൂപ ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും 72, 40, 000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. യാത്രയ്ക്കിടെ പര്‍ദ്ദ ധരിച്ച രണ്ടുപേരില്‍ ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിര്‍ത്തിയപ്പോള്‍ മറ്റൊരു പര്‍ദാധാരി ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു മൊഴി. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും പിടിയിലാകുന്നത്.

See also  മകളുടെ കഴുത്തറുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു; മകൾ ​ഗുരുതരാവസ്ഥയിൽ

Related News

Related News

Leave a Comment