Tuesday, April 15, 2025

ഷിരൂർ ദുരന്തം : അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി ഉത്തരവിറങ്ങി

Must read

- Advertisement -

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനന്റെ ഭാര്യ  കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി.  ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

See also  മനു ഭാക്കർ, ഡി ഗുകേഷ് ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്‌ന പുരസ്‌കാരം; സജൻ പ്രകാശിന് അർജുന അവാർഡ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article