Wednesday, April 2, 2025

കൂട്ടരാജിയെ എതിർത്ത്‌ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനന്യയും സരയുവും, രാജിയിൽ ഉറച്ച്‌ മോഹൻലാലും

Must read

- Advertisement -

സംഘടനയുടെ എക്സിക്യൂട്ടീവില്‍നിന്ന് തങ്ങള്‍ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തിയത് പുതിയ ചര്‍ച്ചയായി. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുന്‍ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുന്‍ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിടാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിച്ചത്.

മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ വലിയ പ്രതിസന്ധിയിലേക്ക് സംഘടന നീങ്ങും. അതിനിടെ താരസംഘടനയിലെ കൂട്ട പിരിച്ചു വിടലിനെ എതിര്‍ത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ അനന്യയും സരയുവും രംഗത്തു വന്നു. ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് ഇവര്‍ പറയുന്നു. താന്‍ കൂട്ടപിരിച്ചു വിടലിന് എതിരായിരുന്നുവെന്നാണ് അനന്യ പരസ്യമായി പറയുന്നത്. വിവാദങ്ങളെ നെഞ്ചുറപ്പോടെ നേരിടാമെന്ന് ജഗദീഷും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാജിയില്‍ ഉറച്ചു നിന്നു. ജനറല്‍ സെക്രട്ടറിയുടെ ചുമതലയിലുള്ള ബാബുരാജ് എന്തു വന്നാലും ഒറ്റയ്ക്ക് രാജിക്കില്ലെന്നും വിശദീകരിച്ചു. ഈ പിടിവാശിയാണ് കൂട്ടരാജിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

ഭരണസമിതി പിരിച്ചു വിട്ടതോടെ താരങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടി പറയേണ്ട ബാധ്യതയില്‍ നിന്ന് മോഹന്‍ലാല്‍ അടക്കം ഒഴിയുകയാണ് എന്നും വിമര്‍ശനമുണ്ട്. ഭരണസമിതിയില്‍ ഉണ്ടായിയുന്നവര്‍ക്കു നേര്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം അവരവര്‍ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അമ്മയെ ഇനി ആര് നയിക്കും എന്നതിലും പുതിയ ഭരണ സമിതിയില്‍ ആരൊക്കെ എന്നതിലുമെല്ലാം നടീ നടന്‍മാര്‍ക്കിടയില്‍ ചര്‍ച്ച തുടങ്ങി. ഇതിലൊന്നും ആര്‍ക്കുമൊരു വ്യക്തതയുമില്ല. ജഗദീഷിനെ മുന്നില്‍ കണ്ടാണ് ഒരു വിഭാഗത്തിന്റെ ചര്‍ച്ചകള്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഉര്‍വ്വശി എന്നിവരുടെ പേരും ചര്‍ച്ചയാക്കുന്നുണ്ട്.

See also  അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡനം: ഇടവേള ബാബുവിനെതിരെ കേസ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article