Wednesday, April 2, 2025

ആടിയുലഞ്ഞ്‌ താരസംഘടന AMMA വിവാദങ്ങളിൽ മനം മടുത്ത്‌ മോഹൻലാലും രാജി വെക്കുമോ ? കടുത്ത പ്രതിസന്ധി

Must read

- Advertisement -

കൊച്ചി: കടുത്ത പ്രസിസന്ധിയില്‍ താര സംഘടനയായ അമ്മ. സംഘടന ഇത് വരെ അഭീമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിവാദങ്ങളില്‍ മനം മടുത്ത് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം അമ്മയിലെ മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുന്നത് പോലും പരിഗണനയിലുണ്ട്. സംഘടനയുടെ കരുത്തായിരുന്ന ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ വന്ന ആരോപണമാണ് കൂടുതല്‍ ആഘാതമുണ്ടാക്കിയിരിക്കുന്നത്.

സിദ്ദിഖിനെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരോപണ ഉണ്ടായിട്ടും സംഘടനതലപ്പത്തേക്ക് മോഹന്‍ലാലിന്റെ ആശിര്‍വാദത്തോടെയാണ് സിദ്ധിഖ് എത്തിയത്.
യുവനടിയുടെ ആരോപണത്തില്‍ പോലീസ് കടുത്ത നടപടിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് സിദ്ധിഖ് പെട്ടന്ന് തന്നെ രാജിവെച്ചത്. ഇപ്പോള്‍ ജഗദീഷാണ് സംഘടനയില്‍ പൊതുസ്വീകാര്യനായി മാറുന്നത്.ഒപ്പം WCC യിലെ അംഗങ്ങളെയും സംഘടനയിലേക്ക് തിരികെ കൊണ്ട് വന്നശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ തിരഞ്ഞെടുക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

See also  അർജുനായി കാത്തിരുപ്പ് നീളുന്നു; രക്ഷാപ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ കുടുംബം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article