ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ച് കേരള സര്‍ക്കാരിന് ജൂലൈ 23 ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായതോടെ 9 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആളുകളെ യഥാസമയത്ത് ഒഴിപ്പിച്ചില്ല, അമിത്ഷാ രാജ്യസഭയില്‍ കുറ്റപ്പെടുത്തി.
പ്രകൃതി ദുരന്തങ്ങളെ കുറിച്ച് 7 ദിവസം മുമ്പെങ്കിലും മുന്നിയിപ്പ് നല്‍കാന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്‍ഡിആര്‍എഫ് സംഘങ്ങളുടെ വരവോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍, ഉരുള്‍പൊട്ടല്‍ മൂലമുളള മരണങ്ങള്‍ കുറയ്ക്കാമായിരുന്നു എന്നും ഷാ പറഞ്ഞു. വയനാട് ദുരന്തത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം മോദി സര്‍ക്കാര്‍ നിലകൊളളുമെന്നും അദ്ദേഹം പറഞ്ഞു.