Wednesday, April 2, 2025

പ്രാർത്ഥനകൾ വിഫലം ! ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

Must read

- Advertisement -

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കിട്ടി. തകരപ്പറമ്പിലെ കനാലില്‍ മൃതദേഹം പൊങ്ങി. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന സ്ഥലമാണ് തകരപ്പറമ്പ്. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണെന്നാണ് സൂചന. പോലീസും ഫയര്‍ഫോഴ്‌സും അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു.

See also  ജി എസ് ടി വകുപ്പ് കോടികളുടെ സ്വർണം പിടികൂടി; വർക്കലയിലെ ഒരു ജൂവലറി നിരീക്ഷണത്തിൽ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article