ആലപ്പുഴയിലെ നവജാത ശിശുവിനെ പാടത്ത് കുഴിച്ചിട്ട സംഭവത്തില്‍ യുവതി റിമാന്റില്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ യുവതി പൊലീസ് കാവലില്‍ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കൂടുതല്‍ വ്യക്തത ഉണ്ടാകും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ പ്രസവത്തോടെ മരിച്ചതാണോ എന്നാണ് ഉറപ്പിക്കേണ്ടത്. കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടത്തും. പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.
അവിവാഹിതയായ യുവതി വയറ്റുവേദനയെയും രക്തസ്രാവത്തെയും തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. വയറുവേദനയാണെന്ന് മാത്രമാണ് ഡോക്ടറോ പറഞ്ഞത്. സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രസവിച്ചെന്നും അമ്മ തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രസവത്തോടെ മരിച്ചു എന്നായി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുമായി അടുപ്പത്തിലായിരുന്ന തകഴി സ്വദേശി തോമസ് ഔസേഫ്, ഇയാളുടെ സുഹൃത്ത് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്.