വയനാട് ദുരന്തം ഫണ്ട് ശേഖരണത്തിന് നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഷുക്കൂർ വക്കിലിന്റെ ആവശ്യം പിഴ ചുമത്തി തള്ളി ഹൈക്കോടതി

Written by Taniniram

Published on:

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരിലുളള ഫണ്ട് ശേഖരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് സിനിമാനടനും കാസര്‍കോട് സ്വദേശിയുമായ അഡ്വ. സി ഷുക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. ഹര്‍ജിക്കാരന് നേരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന നിര്‍ദേശത്തോടെ ഡിവിഷന്‍ ബഞ്ച് തള്ളിയത്.

ഫണ്ട് ദുരുപയോഗം ചെയ്തതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചിട്ടില്ല. ബന്ധപ്പെട്ട അതോറിറ്റികളില്‍ പരാതി നല്‍കാതെ കോടതിയില്‍ നേരിട്ട് സമീപിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.
പ്രശസ്തിക്ക് വേണ്ടിയാണോ ഹരജി നല്‍കിയതെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ചോദിച്ചു. തുടര്‍ന്നാണ് 25000 രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ചത്. നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു, ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ല.

Related News

Related News

Leave a Comment