Thursday, April 3, 2025

180 കോടിയുടെ സ്വർണം ധരിച്ച് തിരുമല വെങ്കിടേശ്വര ഭഗവാനെ ദർശിക്കാനെത്തി കുടുംബം | Video കാണാം

Must read

- Advertisement -

25 കിലോ സ്വര്‍ണമണിഞ്ഞ് തിരുമല വെങ്കിടേശ്വര ദര്‍ശനം നടത്തിയ കുടുംബത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇവര്‍ 180 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് അണിഞ്ഞെത്തിയത്. പൂനെയില്‍ നിന്നുള്ള ‘ഗോള്‍ഡന്‍ ബോയ്സ്’ എന്നറിയപ്പെടുന്ന സണ്ണി വാഗ്‌ചോറും സഞ്ജയ് ഗുര്‍ജറും സണ്ണിയുടെ ഭാര്യ പ്രീതി സോണിയുമാണ് കുടുംബ സമ്മേതം ഭഗവാനെ ദര്‍ശിക്കാനെത്തിയത്.

നിരവധി സ്വര്‍ണ്ണ ചെയിനുകള്‍, വളകള്‍, മാലകള്‍ മറ്റ് ആഭരണങ്ങള്‍ എന്നിങ്ങനെ സ്വര്‍ണ്ണ സണ്‍ഗ്ലാസുകള്‍വരെ ധരിച്ചാണ് കുടുംബം ദര്‍ശനം നടത്തിയത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും കുടുംബത്തിന് സുരക്ഷയൊരുക്കി ഒപ്പമുണ്ടായിരുന്നു.

https://twitter.com/i/status/1826849839058956514

ആന്ധ്രാപ്രദേശിലാണ് പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രം.
പ്രതിദിനം 75,000 മുതല്‍ 90,000 വരെ തീര്‍ത്ഥാടകര്‍ എത്തുന്ന ലോകപ്രശസ്തമായ ആരാധനാലയമാണ് തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ജൂലൈ മാസം മാത്രം ക്ഷേത്രത്തിലേക്ക് 125 കോടി രൂപയുടെ വഴിപാട് ലഭിച്ചതായാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാമള റാവു പറയുന്നത്.

See also  എഐഎഡിഎംകെ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു;സംഭവം തമിഴ്‌നാട്ടിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article