തൃശൂർ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ .കെ കെ അനീഷ് കുമാറിനെതിരെ പോലീസ് ചുമത്തിയ 107 -ാം വകുപ്പ് SDM കോടതി റദ്ദാക്കി

Written by Taniniram

Updated on:

തൃശ്ശൂർ:ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാറിനെതിരെ പോലീസ് ചുമത്തിയ 107 വകുപ്പ് -ാം തൃശ്ശൂർ RDO കോടതി റദ്ദാക്കി. സമൂഹത്തിൻ്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ എടുക്കുന്ന Crpc 107 ബിജെപി ജില്ലാ പ്രസിഡൻറിനെതിരെ ചുമത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തൃശ്ശൂർ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻ്റെ പ്രതികാര രാഷ്ട്രീയമാണ് സിപിഎമ്മും പോലീസും ചേർന്ന് നടപ്പാക്കിയതെന്ന് ആരോപിച്ച് ബിജെപി DIG ഓഫീസ് മാർച്ചും നടത്തിയിരുന്നു.

ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് കള്ളക്കേസ് എടുത്തതിനെതിരെ പരാതിയും നൽകിയിരുന്നു. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതല്ലാതെ അഡ്വ കെ.കെ അനീഷ്കുമാറിനെതിരെ ഒരു ക്രിമിനൽ കേസും ഇല്ല. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ഇതിനെത്തുടർന്ന് കമ്മീഷണറും കളക്ടറും നടത്തിയ അന്വേഷണത്തിൽ കേസ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് അഡ്വ കെ.കെ അനീഷ്കുമാറിനെതിരെ Crpc 107 പ്രകാരമുള്ള എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിക്കൊണ്ട് തൃശ്ശൂർ  RDO കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

ജില്ലാ പ്രസിഡൻ്റിന് വേണ്ടി കോടതിയിൽ ഹാജരായത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ അഡ്വ കെ.ആർ ഹരിയാണ്. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാൻ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും ഇത്തരം നീതി നിഷേധം ഇനി ആർക്കെതിരെയും ഉണ്ടാവരുതെന്നും വിധിയെക്കുറിച്ച് അഡ്വ കെ.കെ അനീഷ്കുമാർ പ്രതികരിച്ചു.

See also  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ സിപിഎമ്മിന് പുതിയ നയം; മാധ്യമങ്ങളെ മെരുക്കും; മാപ്രയെന്ന് വിളിക്കില്ല

Related News

Related News

Leave a Comment