മെഡിക്കല്‍ എമര്‍ജന്‍സി; പറന്നുയര്‍ന്ന വിമാനം തിരിച്ചുവിട്ടു

Written by Web Desk2

Published on:

ദുബായ് : പറന്നുയര്‍ന്ന വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് തിരിച്ചുവിട്ടു. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ (Emirates Airline) EK241 എന്ന വിമാനമാണ് തിരിച്ചുവിട്ടത്. കാനഡയിലെ ടൊറന്റോയിലേക്ക് പറന്നതായിരുന്നു വിമാനം.. എന്നാല്‍ പിന്നീട് ഗ്ലാസ്‌ഗോയിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിന് എയര്‍ലൈന്‍ ക്ഷമ ചോദിച്ചു

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗാസ്‌ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

See also  വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍; ഉടമ മുടക്കിയത് 10 കോടി രൂപ

Related News

Related News

Leave a Comment