Tuesday, April 1, 2025

വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വധു വിവാഹമോചനം നേടി …

Must read

- Advertisement -

കുവെെറ്റ് സിറ്റി (Kuwaith City) : കുവെെറ്റിലാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടിയതായി റിപ്പോർട്ട്. വിവാഹ ചടങ്ങിന് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ വരൻ വധുവിനെ അപമാനിച്ചെന്നാരോപിച്ചാണ് വിവാഹമോചനം നേടിയത്.

വിവാഹത്തിന്റ ഔപചാരിക നടപടിക്രമങ്ങൾ അവസാനിപ്പിച്ച് ദമ്പതികൾ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വധു കാലിടറി വീണു. പിന്നാലെ വധുവിനെ വിവേകശൂന്യമായി പെരുമാറുന്നുവെന്ന് പറഞ്ഞ് വരൻ കളിയാക്കി. ഇത് കേട്ട് പ്രകോപിതയായ യുവതി വിവാഹം ഉടൻ റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വിവാഹം കഴിച്ച് മൂന്ന് മിനിട്ടിനുള്ളിൽ ദമ്പതികൾ വിവാഹമോചനം നേടുകയായിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിവാഹമാണിതെന്ന് പറയപ്പെടുന്നു. 2019ൽ നടന്ന ഈ സംഭവമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്. നിരവധി പേർ സംഭവത്തിൽ പ്രതികരണം അറിയിക്കുന്നുണ്ട്. ‘ഞാൻ ഒരു വിവാഹത്തിന് പോയി. വരൻ തന്റെ പ്രസംഗത്തിനിടെ വധുവിനെ പരിഹസിച്ചു. ഈ സ്ത്രീ ചെയ്തത് പോലെ അപ്പോൾ തന്നെ ബന്ധം വേർപെടുത്തണമായിരുന്നു’,- ഒരു ഉപയോക്താവ് തന്റെ എക്സ് പേജിൽ അഭിപ്രായപ്പെട്ടു.

നിരവധി പേർ വധുവിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.2004ൽ യുകെയിൽ ഒരു ദമ്പതിമാർ വിവാഹം കഴിഞ്ഞ് 90 മിനിട്ടുകൾക്ക് ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. വധുവിന്റെ സുഹൃത്തുകളുമായി വരൻ ഗ്ലാസ് ടോസ്റ്റ് ചെയ്തതിൽ പ്രകോപിതയായ യുവതി ആഷ്ട്രേ എടുത്ത് വരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ വധു വിവാഹമോചന അപേക്ഷ സമർപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

See also  ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article