കൊച്ചി (Kochi) : സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. (Gold prices have risen again in the state.) ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,175 രൂപയായാണ് കൂടിയത്. പവന് 320 രൂപയും കൂടി.
89,400 രൂപയായാണ് പവന്റെ വില കൂടിയത്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്. സ്വർണവിലയിൽ ഒരു ശതമാനം വർധനവാണ് ആഗോളവിപണിയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡ് വിലയിൽ 1.3 ശതമാനം വർധനവാണ് ഉണ്ടായത്.
ഔൺസിന് 3,983.89 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം വർധനയോടെ 3,992.90 ഡോളറായാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.


