Thursday, October 16, 2025

ഒരു പവൻ സ്വർണം 95,000 ത്തിലേക്ക്…! സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല…

പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് പത്ത് രൂപ കൂടിയാൽ പവൻ വില 95,000 രൂപയിലെത്തും.

Must read

- Advertisement -

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല . ഇന്നലെ പകൽ രണ്ടുതവണ ഉയർന്ന അതേ വിലയിലാണ് ഇന്നും വിൽപ്പന നടക്കുന്നത്. (There is no change in the price of gold in the state. It is being sold today at the same price that rose twice yesterday.) വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിലയിൽ മാറ്റം വന്നേക്കാമെന്ന് സൂചനയുണ്ട്. ബുധനാഴ്ച രാവിലെയും ഉച്ചക്കും 400 രൂപ വീതമാണ് പവന് വർധിച്ചത്.

ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഈ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് പത്ത് രൂപ കൂടിയാൽ പവൻ വില 95,000 രൂപയിലെത്തും.

8 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഇന്നലെ ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14 കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി. വെള്ളിവിലയും എക്കാലത്തെയും ഉയരത്തിലാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article