Wednesday, August 13, 2025

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായി രണ്ടാം ദിവസവും വർധന

ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായി രണ്ടാം ദിവസവും വർധന. (Gold prices in the state increased for the second consecutive day.) 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 74,120 രൂപയായി. ഒരു ഗ്രാമിന് 15 രൂപ വർധിച്ച് 9,265 രൂപയായി. ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു.

ജൂണ്‍ 13ന് മാത്രം പവന് 1,560 രൂപ വര്‍ധിച്ചിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.

See also  സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്: ഗ്രാമിന് 7,285 രൂപയും പവന് 58,280 രൂപയുമായി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article