തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് ഇന്ന് 520 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 480 രൂപ ഉയർന്നത് സ്വർണവില ആദ്യമായി 59,000 തൊട്ടിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,520 രൂപയാണ്.
രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7440 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വർദ്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ്.
തിങ്കളാഴ്ച വില കുറഞ്ഞത് ആശ്വാസമായിരുന്നു. 350 രൂപയാണ് തിങ്കളാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 480 രൂപ വർദ്ധിക്കുകയായിരുന്നു. ഒക്ടോബർ 10ന് ഒരു പവന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് കണക്കാക്കുന്നു.ഓഹരി, കമ്പോള, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച വരുമാനമാണ് സ്വർണം നൽകിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 29ന് പവൻ വില 45,920 രൂപയായിരുന്നു. ഗ്രാമിന് 5,740 രൂപയും. ഇന്നലെ വരെ പവന് 13,080 രൂപയുടെയും ഗ്രാമിന് 1,635 രൂപയുടെയും വർദ്ധനയുണ്ടായി. നിക്ഷേപകർക്ക് 30 ശതമാനത്തിനടുത്താണ് നേട്ടമുണ്ടായത്.
രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7440 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,130 രൂപയാണ്. വെള്ളിയുടെ വിലയിലും വർദ്ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 106 രൂപയാണ്. തിങ്കളാഴ്ച വില കുറഞ്ഞത് ആശ്വാസമായിരുന്നു.350 രൂപയാണ് തിങ്കളാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 480 രൂപ വർദ്ധിക്കുകയായിരുന്നു. ഒക്ടോബർ 10ന് ഒരു പവന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്.
സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല മുഹൂർത്തമായി ധൻതേരസ് കണക്കാക്കുന്നു.ഓഹരി, കമ്പോള, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച വരുമാനമാണ് സ്വർണം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 29ന് പവൻ വില 45,920 രൂപയായിരുന്നു. ഗ്രാമിന് 5,740 രൂപയും. ഇന്നലെ വരെ പവന് 13,080 രൂപയുടെയും ഗ്രാമിന് 1,635 രൂപയുടെയും വർദ്ധനയുണ്ടായി. നിക്ഷേപകർക്ക് 30 ശതമാനത്തിനടുത്താണ് നേട്ടമുണ്ടായത്.