ആഭരണപ്രേമികൾക്ക് ആശങ്കയായി വീണ്ടും സ്വർണവില, ഇന്നും വില കൂടി

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്. 

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് രണ്ട് ദിവസംകൊണ്ട് വര്‍ദ്ധിച്ചത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 5995  രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

See also  ഇന്നത്തെ സ്വർണവില

Leave a Comment