തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസങ്ങൾക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 57,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,225 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,882 രൂപയുമായി. കഴിഞ്ഞ നാല് ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 57,720 രൂപയായിരുന്നു. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു.
നാല് ദിവസങ്ങൾക്കുശേഷം സ്വർണ്ണവിലയിൽ വർദ്ധനവ് ; ഇന്നത്തെ വില അറിയാം
Written by Taniniram
Published on: