സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഗ്രാമിന് 45 രൂപയാണ് സ്വര്‍ണം ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാമിന് ഇന്നത്തെ നിരക്ക് 9,065 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 360 രൂപ ഉയര്‍ന്ന് 72,520ലെത്തി. കനംകുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി. ഗ്രാമിന് 7,435 രൂപയിലാണ് വില. വെള്ളിവില 115 രൂപയില്‍ നിന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,520 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 82,218 രൂപയാകും.
വിവാഹ സീസണ്‍ വരുന്നതിനാല്‍ സ്വര്‍ണ്ണവില ഉയരുമെന്ന പേടിയില്‍ ജ്വല്ലറികളില്‍ ബുക്കിംഗ് കൂടിയിട്ടുണ്ട്.