- Advertisement -
ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,200 രൂപയാണ്. 800 രൂപ ഇടിഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,600 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 80 രൂപ താഴ്ന്ന് 5,940 രൂപയായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 58,400 രൂപയും ആയിരുന്നു. സംസ്ഥാനത്തെ വെളളിവിലയില്‍ ഇന്ന് മാറ്റം സംഭവിച്ചിട്ടില്ല. വെള്ളിവില ഗ്രാമിന് 98 രൂപയാണ്.