സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും മുകളിലേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയിലും ഗ്രാമിന് 9,180 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 7,530 രൂപയിലെത്തി. തുടര്‍ച്ചയായ മൂന്നാം പ്രവൃത്തിദിനമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന് 400 രൂപ ഉയര്‍ന്ന് 73,000 പിന്നിട്ട സ്വര്‍ണവില ശനിയാഴ്ച 160 രൂപ കൂടുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വര്‍ണവില വീണ്ടും 73,000 കടക്കുകയായിരുന്നു. ജൂണ്‍ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടര്‍ന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.