Friday, July 4, 2025

സ്വര്‍ണവില ഒറ്റയടിക്ക് കുറഞ്ഞു ; ഇന്നത്തെ വിലയറിയാം

Must read

- Advertisement -

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്നു​ദി​വ​സ​ത്തെ കു​തി​പ്പി​ന് ബ്രേ​ക്കി​ട്ട് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 55 രൂ​പ​യും പ​വ​ന് 440 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,050 രൂ​പ​യി​ലും പ​വ​ന് 72,400 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 45 രൂ​പ കു​റ​ഞ്ഞ് 7,425 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 190 രൂ​പ​യും പ​വ​ന് 1,520 രൂ​പ​യും കൂ​ടി​യ​ശേ​ഷ​മാ​ണ് ഇ​ന്നു കു​ത്ത​നെ താ​ഴേ​ക്കു​പോ​യ​ത്.

ചൊ​വ്വാ​ഴ്ച സ്വ​ർ​ണ​വി​ല പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ​യും ബു​ധ​നാ​ഴ്ച 360 രൂ​പ​യും വ്യാ​ഴാ​ഴ്ച 320 രൂ​പ​യും ‌വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഗ്രാ​മി​ന് 405 രൂ​പ​യും പ​വ​ന് 3,240 രൂ​പ​യും ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ചൊ​വ്വാ​ഴ്ച വീ​ണ്ടും കു​തി​ച്ചു​ക​യ​റി​യ​ത്. ജൂ​ൺ 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്, വി​ല താ​ഴേ​ക്കു പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

See also  സ്വർണാഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത; കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്, ഇന്നത്തെ വിലയറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article