- Advertisement -
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാം വില 85 രൂപ കുറഞ്ഞ് 9,360 രൂപയും പവന്‍ വില 680 രൂപ താഴ്ന്ന് 71,880 രൂപയിലുമെത്തി. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അയവുണ്ടായതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
ഇന്ന് ഒരു പവന്റെ വിലയാണ് 71,880 രൂപ. ആഭരണത്തിന് ഈ വില മതിയാകില്ല. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത തുകയാണ് ആഭരണത്തിന് ഈടാക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി.