Friday, June 20, 2025

സ്വര്‍ണം വാങ്ങാന്‍ നല്ലദിവസം, ഇന്ന് വില കുറഞ്ഞു

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശ്വാസം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 9,210 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 10,​048 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 74,120 രൂപയായിരുന്നു. ഇന്നത്തെ മാ​റ്റം സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുളളതാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 15നായിരുന്നു. അന്ന് പവന് 74,560 രൂപയായിരുന്നു.

സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 120 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,20,​000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 122 രൂപയായിരുന്നു. 

See also  ആഭരണപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ; സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article