Tuesday, June 17, 2025

ഒറ്റയടിക്ക് സ്വര്‍ണ്ണം വില കുറഞ്ഞു ; ആഭരണപ്രേമികള്‍ക്ക് ആശ്വാസം

Must read

- Advertisement -

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. ഇന്ന് ഗ്രാമിന് 105 രൂപയാണ് ഇടിഞ്ഞത്. പവനില്‍ 840 രൂപയും. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,200 രൂപയാണ്. പവന്‍വില 73,600 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,550 രൂപയാണ്, ഇന്ന് 85 രൂപയുടെ കുറവ്. വെള്ളിവില 115 രൂപയില്‍ തന്നെ നില്‍ക്കുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,600 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലും കൂടുതല്‍ വേണം. അഞ്ച് ശതമാനമെങ്കിലും പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് 79,652 രൂപയെങ്കിലും വേണം.

See also  സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു ; കണ്ണ് തളളി ഉപഭോക്താക്കള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article