- Advertisement -
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വിലക്കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം ഇന്ന് മുന്നേറ്റത്തില്‍. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 8,920 രൂപയിലും പവന്‍ വില 200 രൂപ വര്‍ധിച്ച് 71,360 രൂപയിലുമെത്തി.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,360 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഏകദേശം 80,904 രൂപയാകും.