സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ വില 71,600ലെത്തി. കഴിഞ്ഞ ദിവസം 71,920 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 8,950 രൂപയാണ് വില. 40 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. കഴിഞ്ഞ മാസം 22ന് പവൻ വില സർവകാല റെക്കോർഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വർണവ്യാപാരം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന ശേഷമാണ് രണ്ട് ദിവസമായി പവൻ വിലയിൽ കുതിച്ചുചാട്ടമുണ്ടായത്. മെയ് 8 രേഖപ്പെടുത്തിയ 73,040 ആണ് ഈ മാസത്തെ ഉയർന്ന സ്വർണവില. പിന്നീട് പവൻവില കുറയുകയായിരുന്നു. 68,000ത്തിലേത്ത് താഴ്ന്ന വിലയാണ് പിന്നീട് വർധിച്ചത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 78,112 രൂപയും ഗ്രാമിന് 9,764 രൂപയുമാണ് വില. 18 കാരറ്റിന് പവന് 58,584 രൂപയും ഗ്രാമിന് 7,323 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് 17ന് പവൻ വില 71,000ഉം 22ന് വില 74,000ഉം കടന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

- Advertisement -