- Advertisement -
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് വില ഒറ്റയടിക്ക് 50 രൂപ ഉയര്‍ന്ന് 8,990 രൂപയിലെത്തി. പവന്‍ 400 രൂപ ഉയര്‍ന്ന് 71,920 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 110 രൂപ വര്‍ധിച്ച് 74,320 രൂപയിലുമെത്തി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയിലാണ് വ്യാപാരം.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,920 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 77,835 രൂപയാകും.