- Advertisement -
സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറ്റം തുടരുന്നു. ഗ്രാം വില 45 രൂപ കൂടി 8,975 രൂപയായി. പവന്‍ വില 360 രൂപ ഉയര്‍ന്ന് 71,800 രൂപയായി.
18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,355 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 110 രൂപയിലെത്തി.
കേരളത്തില്‍ രണ്ട് ദിവസം കൊണ്ട് 2,120 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഈ മാസം എട്ടിന് പവന് 73,040 രൂപ എത്തിയ ശേഷം സ്വര്‍ണ വില പിന്നീട് ഇടിഞ്ഞ് 68,880 രൂപ വരെ എത്തിയതാണ്. അവിടെ നിന്നാണ് വീണ്ടും വില ഉയര്‍ന്നു തുടങ്ങിയത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ നികുതിയും പണിക്കൂലിയും മറ്റും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 77,705 രൂപ നല്‍കേണ്ടി വരും.