2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്. പശ്ചിമേഷ്യയിലും ഉക്രെയ്നിലും സംഘര്‍ഷം വര്‍ധിച്ചതും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് താഴ്ത്തിയതുമാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചത്. ഇതോടെ സ്വര്‍ണവില നാല് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 70,000 കടന്നു. ഒരു പന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 70,040 രൂപയാണ്.
വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്. വ്യാഴാഴ്ച പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വര്‍ണവില. എന്നാല്‍ സ്വര്‍ണാഭരണ ഉപഭോക്താക്കളുടം പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7210 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.