- Advertisement -
സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്.
ട്രംപിന്റെ പ്രതികാരച്ചുങ്കം ചുമത്തലിനെ തുടര്‍ന്ന് വിപണി ഇടിഞ്ഞുതാഴ്ന്നതോടെ വലിയതോതില്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിങ് എടുത്ത സ്വര്‍ണ വ്യാപാരികള്‍ക്കാണ് വന്‍ നഷ്ടം നേരിടേണ്ടിവരിക. ബുക്ക് ചെയ്ത സമയത്തുള്ള കുറഞ്ഞ വിലയില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം നല്‍കേണ്ടി വരും. ചില ജ്വല്ലറികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണിക്കൂലി ഇളവടക്കം പ്രഖ്യാപിച്ചിരുന്നു. അക്ഷയതൃതീയയും വിഷു ആഘോഷവും വരാനിരിക്കേ വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കും വിലവര്‍ധന വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്.