- Advertisement -
തിരുവനന്തപുരം: ആഭരണപ്രേമികള്‍ക്കും വിവാഹപ്പാര്‍ട്ടികള്‍ക്കും ആശ്വാസമായി സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. കുത്തനെയുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത്. പവന് ഇന്ന 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 66480 രൂപയാണ്.
. മാന്ദ്യത്തിൽ നിന്നുള്ള നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവിൽ സ്വർണവില കുത്തനെ കുറയാനുള്ള കാരണം. ഇന്നലെയും ഇന്നുമായി 2000 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 67000 ത്തിന് താഴെയെത്തി.